15 കി​ലോ ഭാ​രം കു​റ​ച്ചു; ലോ​ക​സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന അ​ഭി​ന​യം

03:34 PM Jan 21, 2023 | Deepika.com

ലോ​ക​സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ടൊ​വീ​നോ​യു​ടേ​തെ​ന്ന് സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു. ന​ട​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ പ​ങ്കു​വ​ച്ച് എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ടൊ​വീ​നോ​യു​ടെ അ​ഭി​ന​യ​പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​ദൃ​ശ്യ​ജാ​ല​ക​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​നാ​യി 15 കി​ലോ കു​റ​ച്ചാ​ണ് എ​ത്തി​യ​തെ​ന്നും ആ​ത്മാ​ർ​ഥ​ത​ക്ക് ന​ന്ദി​യെ​ന്നും സം​വി​ധാ​യ​ക​ൻ കു​റി​ച്ചു.

പ്രി​യ​പ്പെ​ട്ട ടൊ​വീ​നോ​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ …

ന​ട​ൻ എ​ന്ന നി​ല​യി​ൽ ഈ ​വ​ർ​ഷം നി​ങ്ങ​ളു​ടെ ഒ​രു ഗം​ഭീ​ര വ​ർ​ഷം ആ​ക​ട്ടെ. അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ളി​ലെ പേ​രി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി നി​ങ്ങ​ൾ ന​ൽ​കി​യ അ​ർ​പ്പ​ണ​ത​യ്ക്ക് ഏ​റെ ന​ന്ദി.

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ്ണ​ത​യ്ക്ക് വേ​ണ്ടി ബോ​ഡി വെ​യി​റ്റ് കു​റ​യ്ക്ക​ണം എ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചു ടോ​വി​നോ 15 കി​ലോ ശ​രീ​ര ഭാ​രം കു​റ​ച്ചാ​ണ് ക​ഥാ​പാ​ത്രം ആ​കാ​നാ​യി ത​യ്യാ​റെ​ടു​ത്ത്. എ​ല്ലാ ദി​വ​സ​വും ഷൂ​ട്ടി​ന് മു​ൻ​പ് ര​ണ്ടു മ​ണി​ക്കൂ​ർ നീ​ളു​ന്ന മേ​ക്ക് അ​പ്.

ഷൂ​ട്ട് ക​ഴി​ഞ്ഞു മേ​ക്ക​പ്പ് അ​ഴി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ. അ​തു​കൊ​ണ്ട് ത​ന്നെ ഷൂ​ട്ട് തു​ട​ങ്ങു​ന്ന​തി​നു ര​ണ്ടു മ​ണി​ക്കൂ​ർ മു​ന്നേ സെ​റ്റി​ൽ മേ​ക്ക്അ​പ് രം​ഗ​ത്തെ കു​ല​പ​തി പ​ട്ട​ണം ഷാ ​ഇ​ക്ക​യു​ടെ മു​ന്നി​ൽ എ​ത്തു​ന്ന ടോ​വി​നോ ഷൂ​ട്ട് ക​ഴി​ഞ്ഞു ഒ​ന്ന​ര മ​ണി​ക്കൂ​ർ കൂ​ടി ക​ഴി​ഞ്ഞേ സെ​റ്റി​ൽ നി​ന്നും പോ​കൂ.

അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് ഒ​ട്ടേ​റെ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി മാ​ത്രം ആ​യി​രു​ന്നു. സ​ന്ധ്യ​ക്ക് മു​ൻ​പേ സെ​റ്റി​ൽ എ​ത്തി മേ​ക്ക​പ്പ് ഇ​ടു​ന്ന ടോ​വി​നോ നേ​രം വെ​ളു​ക്കു​മ്പോ​ൾ സെ​റ്റി​ൽ ത​ന്നെ മേ​ക്ക്അ​പ് അ​ഴി​ച്ചു കു​ളി​ച്ച ശേ​ഷം ആ​ണ് മു​റി​യി​ലേ​ക്ക് പോ​കു​ന്ന​ത്.

എ​ല്ലാ മാ​ന​റി​സ​ങ്ങ​ളും ബോ​ഡി ലാം​ഗ്വേ​ജും പു​തു​ക്കി പ​ണി​ത ഒ​രു ടോ​വി​നോ​യെ ആ​ണ് അ​ദൃ​ശ്യ ജാ​ല​ക​ത്തി​ൽ കാ​ണാ​വു​ന്ന​ത്. സ​ബ്റ്റി​ൽ ആ​യി അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യം. ലോ​ക സി​നി​മ​യി​ലെ ഏ​തൊ​രു ന​ട​നോ​ടും ഒ​പ്പം നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​ഭി​ന​യം എ​ന്ന് ഞ​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​ന്നാ​കെ തോ​ന്നി​യ ഒ​രു ക​ഥാ​പാ​ത്രം..

ന​ട​ൻ എ​ന്ന നി​ല​യി​ലും മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ലും സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ലും നി​ങ്ങ​ൾ ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ ആ​ണ്. ന​ട​ൻ എ​ന്ന നി​ല​യി​ൽ ഈ ​വ​ർ​ഷം നി​ങ്ങ​ളു​ടേ​താ​ണ്. ജ​ന്മ ദി​നാ​ശം​സ​ക​ൾ പ്രി​യ ടൊവീനോ. ഡോ. ബിജു കുറിച്ചു.