സം​വി​ധാ​നം ലാ​ൽ ജൂ​നി​യ​ർ; ടൊ​വീ​നോ തോ​മ​സി​ന്‍റെ "ന​ടി​ക​ർ തി​ല​കം'

01:09 PM Jan 21, 2023 | Deepika.com

ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജൂ​നി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ന​ടി​ക​ർ തി​ല​കം. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു. ടൊ​വീ​നോ‌​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് റി​ലീ​സ്.



കു​രി​ശി​ൽ കി​ട​ക്കു​ന്ന ടൊ​വി​നോ​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ലാ​ൽ ജൂ​നി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ന​ടി​ക​ർ തി​ല​കം. സൗ​ബി​ൻ സാ​ഹി​റും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഡേ​വി​ഡ് പ​ടി​ക്ക​ൽ എ​ന്നാ​ണ് ടൊ​വീ​നോ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

പു​ഷ്പ നി​ർ​മി​ച്ച മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. മൈ​ത്രി മൂ​വി മെ​ക്കേ​ഴ്‌​സ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.