വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റാ​യി ടൊ​വീ​നോ; നീ​ല​വെ​ളി​ച്ചം ഫ​സ്റ്റ് ലു​ക്ക്

11:26 AM Jan 21, 2023 | Deepika.com

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ 'ഭാ​ർ​ഗ​വീ​നി​ല​യം' എ​ന്ന വി​ഖ്യാ​ത തി​ര​ക്ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ‘നീ​ല​വെ​ളി​ച്ചം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റാ​യി എ​ത്തു​ന്ന ടൊ​വീ​നോ തോ​മ​സി​ന്‍റെ ലു​ക്കാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ഷീ​റി​ന്‍റെ​യും ടൊ​വി​നോ​യു​ടെ​യും പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.


ടൊ​വി​നോ തോ​മ​സി​നു പു​റ​മെ റി​മ ക​ല്ലി​ങ്ക​ൽ, റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ, രാ​ജ​ഷ് മാ​ധ​വ​ൻ, ഉ​മ കെ.​പി., പൂ​ജാ മോ​ഹ​ൻ​രാ​ജ്, ദേ​വ​കി ഭാ​ഗി തു​ട​ങ്ങി​യ​വ​രാ​ണ് നീ​ല​വെ​ളി​ച്ച​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഒ​പി​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ‘നീ​ല​വെ​ളി​ച്ചം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ‍ ത​ല​ശേ​രി​യി​ലെ പി​ണ​റാ​യി​യാ​ണ്.

1964-ൽ ​വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ എ. ​വി​ൻ​സ​ന്‍റ് സം​വി​ധാ​നം ചെ​യ്ത ക്ലാ​സി​ക് സി​നി​മ​യാ​യ ഭാ​ർ​ഗ്ഗ​വീ​നി​ല​യ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​മാ​ണ് നീ​ല​വെ​ളി​ച്ചം. മ​ധു, പ്രേം​ന​സീ​ർ, വി​ജ​യ​നി​ർ​മ​ല, അ​ടൂ​ർ ഭാ​സി, കു​തി​ര​വ​ട്ടം പ​പ്പു തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു അ​ഭി​ന​യി​ച്ച​ത്.

ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ബി​ജി​ബാ​ൽ, റെ​ക്സ് വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് സൈ​ജു ശ്രീ​ധ​ര​ൻ.