ഈ ​സ​ർ​പ്രൈ​സി​ന് ന​ന്ദി; ക​ഫേ​യി​ലെ​ത്തി​യ മ​മ്മൂ​ട്ടി​യെ സ്വീ​ക​രി​ച്ച് ന​മി​ത; ചി​ത്ര​ങ്ങ​ൾ

10:56 AM Jan 20, 2023 | Deepika.com

ക​ഫേ ഷോ​പ്പി​ലെ​ത്തി​യ മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി ന​മി​ത പ്ര​മോ​ദ്. ഇ​തി​ൽ കൂ​ടു​ത​ൽ ഞ​ങ്ങ​ൾ​ക്കൊ​ന്നും ചോ​ദി​ക്കാ​നി​ല്ല. ഈ ​ഗം​ഭീ​ര സ​ർ​പ്രൈ​സി​ന് ന​ന്ദി. നി​ങ്ങ​ളു​ടെ ഹൃ​ദ​യം തി​ള​ക്ക​മു​ള്ള​താ​ണ്.​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​മി​ത കു​റി​ച്ചു. ചേ​ർ​ത്തു നി​ർ​ത്തി ന​മി​ത​യെ അ​ഭി​ന​ന്ദി​ക്കു​ന്ന മ​മ്മൂ​ട്ടി​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം.



സ​മ്മ​ർ​ടൗ​ൺ റെ​സ്റ്റോ ക​ഫേ എ​ന്നാ​ണ് ന​മി​ത​യു​ടെ ക​ഫേ​യു​ടെ പേ​ര്. ഇ​ത് സ​ന്ദ​ർ​ശി​ക്കാ​നാ​യാ​ണ് താ​രം എ​ത്തി​യ​ത്. ര​മേ​ശ് പി​ഷാ​രാ​ടി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൊ​ച്ചി പ​ന​ന്പി​ള്ളി ന​ഗ​റി​ലാ​ണ് ന​മി​ത​യു​ടെ പു​തി​യ സം​ര​ഭം.



ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നമിതയുടെ ക​ഫേ​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ത്. ര​ജി​ഷ വി​ജ​യ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, മി​യ ജോ​ർ​ജ്, അ​നു സി​താ​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദി​ലീ​പി​ന്‍റെ മ​ക​ൾ മീ​നാ​ക്ഷി​യും നാ​ദി​ർ​ഷ​യു​ടെ മ​ക്ക​ളാ​യ ആ​യി​ഷ​യും ഖ​ദീ​ജ​യു​മ​ട​ക്കം നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ​ശോ​യി​ലാ​ണ് ന​മി​ത പ്ര​മോ​ദ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്രം സോ​ണി ലി​വി​ൽ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സാ​യി​രു​ന്നു. കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്ന ര​ജ്നി, ഗോ​കു​ൽ സു​രേ​ഷി​ന്‍റെ എ​തി​രെ, ആ​സി​ഫ് അ​ലി​യു​ടെ എ ​ര​ഞ്ജി​ത് സി​നി​മ എ​ന്നി​വ​യാ​ണ് ന​മി​ത​യു​ടെ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ.