നടി ഹൻസിക മേധ്വാനിയുടെ വിവാഹ വീഡിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ഹൻസികാസ് ലവ് ശാദി ഡ്രാമ എന്നാണ് പരിപാടിയുടെ പേര്. ഷോയുടെ ടീസർ ഹോട്ട്സ്റ്റാറിലൂടെ പുറത്തുവിട്ടു. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.
ബ്രൈഡൽ ഷവർ, സൂഫി എന്നിവയും അരങ്ങേറിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്.
ഡിസംബർ നാലിന് ജയ്പൂരിൽ വച്ചായിരുന്നു വിവാഹം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്.
ഹൻസിക-സുഹൈൽ വിവാഹ വീഡിയോ വന്നതോടെ എവിടെയാണ് നയൻ വിക്കി വീഡിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആദ്യം വിവാഹം കഴിഞ്ഞത് നയതാരയുടെതാണെന്നും എന്താണ് ഇതിന് ഇത്ര താമസം എന്നും അവർ ചോദിക്കുന്നു.
ചെന്നൈ മഹാബലിപുരത്ത് നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഓഗസ്റ്റിൽ നയൻ വിക്കി വിഹാഹത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ലിക്സിനായി ഇരുവരുടെയും വിവാഹ വീഡിയോ ഒരുക്കുന്നത്.