ഗ്ലാമറസായി അദിതി; വൈറലായി ചിത്രങ്ങൾ

04:01 PM Jan 19, 2023 | Deepika.com

ഗ്ലാമറസ് മേക്കോവറിൽ ആരാധകരുടെ മനം മയക്കിയെത്തിയിരിക്കുന്ന അദിതി രവിയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

സ്റ്റൈലൻ വസ്ത്രത്തിൽ ഗ്ലാമറസായാണ് നടിയുടെ പുതിയ വരവ്. ലാവൻഡർ കളർ ഔട്ട്ഫിറ്റ് ആരാധകരെ ആകർഷിച്ചു കഴിഞ്ഞു. ശരിക്കും പൂവിരിഞ്ഞ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

മോഡലിംഗിൽ നിന്നു സിനിമയിലേക്ക് വന്ന താരമാണ് അദിതി. അതിനാൽ തന്നെ ഇത്തരം കലക്കൻമേക്കോവറിൽ പലപ്പോഴായി താരം വരാറുമുണ്ട്.