ബെ​ന്യാ​മ​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും ഒ​രു​ക്കു​ന്ന തി​ര​ക്ക​ഥ; "ക്രി​സ്റ്റി'​യി​ൽ മാ​ത്യു​വും മാ​ള​വി​ക​യും

03:53 PM Jan 19, 2023 | Deepika.com

മാ​ത്യു തോ​മ​സി​നെ​യും മാ​ള​വി​ക മോ​ഹ​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ആ​ൽ​വി​ൻ ഹെ​ൻ​റി സം​വി​ധാ​നം ചെ‌‌‌​യ്യു​ന്ന ചി​ത്ര​മാ​ണ് ക്രി​സ്റ്റി. ചി​ത്രം ഫെ​ബ്രു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തും.
സി​നി​മ​യു​ടെ പ്ര​മേ​യ​ത്തെ സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​വ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ബെ​ന്യാ​മ​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. റോ​ക്കി മൗ​ണ്ടെ​യി​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ, ക​ണ്ണ​ൻ സ​തീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം റൊ​മാ​ന്‍റി​ക്ക് ഫീ​ൽ ഗു​ഡ് സി​നി​മ​യാ​ണ്.

മാ​ലി​ദ്വീ​പും തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​വാ​ർ എ​ന്ന സ്ഥ​ല​വും പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​യി വ​രു​ന്ന ചി​ത്രം യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ന​ന്ദ് സി. ​ച​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​സം​യോ​ജ​നം മ​നു ആ​ന്‍റ​ണി​യാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​ൻ​വ​ർ അ​ലി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്