ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 59 വർഷം മുൻപ് പുറത്തിറങ്ങിയ ‘അനുരാഗമധുചഷകം പോലെ’ എന്ന ഗാനം പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ.
റിമ കല്ലിങ്കലിന്റെ ചുവടുകളാൽ സന്പന്നമാണ് ഗാനരംഗങ്ങൾ. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരിൽ സിനിമയാക്കുന്നത്.
എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് ‘അനുരാഗമധുചഷകം പോലെ’. പി.ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്.ബാബുരാജാണ് ഈണം പകർന്നിരിക്കുന്നത്. ഭാർഗവീനിലയത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ്. ജാനകിയാണ്.
നീലവെളിച്ചത്തിനു വേണ്ടി ഈ ഗാനം പുനഃരാവിഷ്കരിച്ചത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേർന്നാണു ചിത്രത്തിന്റെ നിർമാണം