മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തു വിട്ടു. 2.23 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറിൽ സിനിമ ആക്ഷനും ത്രില്ലറും നിറഞ്ഞതാണെന്ന് ഉറപ്പ്.
മിർണ മേനോനാണ് സിനിമയിലെ നായിക. അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അർബാസ് ഖാൻ, ചേതൻ ഹൻസ് രാജ്, ആസിഫ് ബസ്റ, ആവാൻ ചൗധരി, സർജോനാ ഖാലിദ്, ദേവൻ, ടിനി ടോം, ഇർഷാദ്, അബു സലിം, ഹണി റോസ്, നിർമൽ പാലാഴി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദീപക് ദേവിന്റേതാണ് സംഗീതം. ഷമാൻ ഇന്റർനാഷണലിന്റെ ബാനറിൽ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
നാർക്കോട്ടിക്ക്സ് ഈസ് എ ഡേർട്ടി ബിസിനസ്; ബിഗ് ബ്രദറിന്റെ മാസ് ട്രെയിലർ
10:56 AM Jan 08, 2020 | Deepika.com