മും​ബൈ പോ​ലീ​സി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് "ഹ​ണ്ട്'; ടീ​സ​ർ

10:39 AM Jan 19, 2023 | Deepika.com

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം മും​ബൈ പോ​ലീ​സി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഹ​ണ്ട് എ​ന്ന പേ​രി​ലാ​ണ് ചി​ത്രം തെ​ലു​ങ്കി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. സു​ധീ​ർ ബാ​ബു, ശ്രീ​കാ​ന്ത്, ഭ​ര​ത് നി​വാ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

മ​ല​യാ​ള​ത്തി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സു​ധീ​ർ ആ​ണ് തെ​ലു​ങ്കി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്രം ഭ​ര​തും റ​ഹ്മാ​ന്‍റെ വേ​ഷം ശ്രീ​കാ​ന്തു​മാ​ണ് ചെ​യ്യു​ന്ന​ത്. മ​ഹേ​ഷ് സു​ര​പാ​നേ​നി​യാ​ണ് ചി​ത്രം തെ​ലു​ങ്കി​ലൊ​രു​ക്കു​ന്ന​ത്. ചി​ത്രം ജ​നു​വ​രി 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



ഭ​വ്യ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി.​ആ​ന​ന്ദ പ്ര​സാ​ദ് ചി​ത്രം നി​ർ​മി​ക്കു​ന്നു. 2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് മും​ബൈ പൊ​ലീ​സ്. പൃ​ഥി​രാ​ജി​നൊ​പ്പം റ​ഹ്മാ​നും ജ​യ​സൂ​ര്യ​യും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തി.

ബോ​ബി–​സ​ഞ്ജ​യ്‌​യു​ടേ​താ​ണു തി​ര​ക്ക​ഥ. നി​ഹാ​ൽ പി​ള്ള, അ​പ​ർ​ണ നാ​യ​ർ, ക്യാ​പ്റ്റ​ൻ രാ​ജു, റി​യാ​സ് ഖാ​ൻ എ​ന്നി​വ​രും വേ​ഷ​മി​ട്ടു.