മു​കു​ന്ദ​നു​ണ്ണി ആ​രോ​ടും ന​ന്ദി പ​റ​യാ​ത്ത​താ​ണ് ന​ല്ല​ത്; ചി​ത്ര​ത്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ശീ​ലു ഏ​ബ്രാ​ഹം

09:36 AM Jan 19, 2023 | Deepika.com

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ നാ​യ​ക​നാ​യ മു​കു​ന്ദ​ന്‍ ഉ​ണ്ണി അ​സോ​സി​യേ​റ്റ് എ​ന്ന ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് ന​ടി ശീ​ലു ഏ​ബ്ര​ഹാം. സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ആ​രോ​ടും ന​ന്ദി പ​റ​യാ​നി​ല്ല എ​ന്ന് എ​ഴു​തി കാ​ണി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യ ഒ​രു ആ​ശ​യ​മാ​യി തോ​ന്നി​യെ​ന്ന് ശീ​ലു പ​റ​യു​ന്നു. വ്യ​ത്യ​സ്ത കൊ​ണ്ടു​വ​ന്ന​വ​ർ​ക്ക് കൈ​യ​ടി അ​ർ​ഹി​ക്കു​വെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

മു​കു​ന്ദ​ൻ ഉ​ണ്ണി അ​സ്സോ​സ്സി​യേ​റ്റ്സ് ക​ണ്ടു.​സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ "ആ​രോ​ടും ന​ന്ദി പ​റ​യാ​നി​ല്ല ' എ​ന്ന് എ​ഴു​തി കാ​ണി​ച്ച​ത് ഒ​രു വെ​റൈ​റ്റി ആ​ശ​യ​മാ​യി തോ​ന്നി.. ഇ​ങ്ങ​നെ​യൊ​രു വ്യ​ത്യ​സ്ത​ത കൊ​ണ്ട് വ​രാ​ൻ കാ​ണി​ച്ച ചി​ന്ത​യ്ക്കും ധൈ​ര്യ​ത്തി​നും മു​കു​ന്ദ​ൻ ഉ​ണ്ണി​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്‍റെ കൈ​യ്യ​ടി​ക​ൾ. ശീ​ലു ഏ​ബ്ര​ഹാം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു രം​ഗ​ത്ത് വ​ന്നി​രു​ന്നു. സി​നി​മ മു​ഴു​വ​നും നെ​ഗ​റ്റീ​വാ​ണെ​ന്നും നാ​യി​ക​യു​ടെ ഭാ​ഷ കൊ​ള്ളി​ല്ലെ​ന്നും ഇ​തി​ന് എ​ങ്ങ​നെ സെ​ന്‍​സ​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

മു​കു​ന്ദ​ന്‍ ഉ​ണ്ണി എ​ന്നൊ​രു സി​നി​മ ഇ​വി​ടെ ഇ​റ​ങ്ങി. അ​തി​ന് എ​ങ്ങ​നെ സെ​ന്‍​സ​റിം​ഗ് കി​ട്ടി​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. കാ​ര​ണം ഫു​ള്‍ നെ​ഗ​റ്റീ​വാ​ണ്. പ​ടം തു​ട​ങ്ങു​ന്ന​ത് ത​ന്നെ ‘ഞ​ങ്ങ​ള്‍​ക്കാ​രോ​ടും ന​ന്ദി പ​റ​യാ​നി​ല്ല’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ്. ക്ലൈ​മാ​ക്‌​സി​ലെ ഡ​യ​ലോ​ഗ് ഞാ​ന്‍ ഇ​വി​ടെ ആ​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

അ​തി​ലെ നാ​യി​ക പ​റ​യു​ന്ന ഭാ​ഷ ഇ​വി​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ​യൊ​രു ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന സീ​നി​നും മ​ദ്യ​ക്കു​പ്പി വ​യ്ക്കു​ന്ന​തി​നും മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് കാ​ണി​ക്ക​ണം.

എ​ന്നാ​ൽ ഈ ​സി​നി​മ ഒ​ന്നു കാ​ണ​ണം, ഫു​ള്‍ നെ​ഗ​റ്റീ​വാ​ണ്. അ​ങ്ങ​നെ ഒ​രു സി​നി​മ ഇ​വി​ടെ ഓ​ടി. ആ​ര്‍​ക്കാ​ണ് ഇ​വി​ടെ മൂ​ല്യ​ച്യു​തി സം​ഭ​വി​ച്ച​ത്. പ്രേ​ക്ഷ​ക​ര്‍​ക്കാ​ണോ സി​നി​മാ​ക്കാ​ര്‍​ക്കാ​ണോ?
- ഇ​താ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ വാ​ക്കു​ക​ൾ