അരാവല്ലി പെരുന്നാളിന് കൊടിയേറി

10:05 PM Feb 16, 2017 | Deepika.com
അരാവല്ലി (ഹരിയാന): അരാവല്ലി മാർ ദിവന്നാസിയോസ് ചാപ്പലിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപെരുന്നാളിന് കൊടിയേറി. ഫെബ്രുവരി 11ന് നടന്ന ചടങ്ങിൽ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ബിജു പി. തോമസ് കൊടിയേറ്റുകർമം നിർവഹിച്ചു.

25, 26 തീയതികളിലാണ് പ്രധാന പെരുന്നാളാഘോഷങ്ങൾ. ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസന സെക്രട്ടറി എം.എസ്. സ്കറിയ റന്പാൻ മുഖ്യകാർമികത്വം വഹിക്കും. ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ഏബ്രഹാം എം. പറ്റിയാനി അനുസ്മരണ പ്രഭാഷണം നടത്തും. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഡൽഹി പെരുന്നാളിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ജോജി വഴുവാടി