മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നാ​കാ​ൻ മോ​ഹ​ൻ​ലാ​ൽ; രാ​ജ​സ്ഥാ​നി​ൽ ചി​ത്ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം

09:49 AM Jan 18, 2023 | Deepika.com

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി രാ​ജ​സ്ഥാ​നി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​ന്നു തു​ട​ങ്ങും.

രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​സാ​ൽ​മീ​റി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക. ജോ​ദ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ താ​രം വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ മു​ത​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​റാ​ഠി ന​ടി സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, ക​ന്ന​ഡ ന​ട​നും കൊ​മേ​ഡി​യ​നു​മാ​യ ഡാ​നി​ഷ് സെ​യ്തും ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.



പി.​എ​സ്. റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​ന്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ലി​ജോ​യു​ടെ ശി​ഷ്യ​നും സം​വി​ധാ​യ​ക​നു​മാ​യ ടി​നു പാ​പ്പ​ച്ച​നാ​ണ് ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ര്‍. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ല്‍ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ എ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്.



ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ആ​രം​ഭി​ച്ച ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മോ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം. ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വി​ന്‍റെ​ആ​ദ്യ നി​ർ​മാ​ണ സം​രം​ഭ​മാ​ണി​ത്.