ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കുന്ന തങ്കം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
ജോജി എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ഗിരീഷ് കുൽക്കർണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുരൂഹമായ ഒരു കഥ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നതെന്ന സൂചനയാണ് ട്രെയിലർ വ്യക്തമാക്കുന്നത്.
ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് തങ്കം നിർമിക്കുന്നത്.
വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന് കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നു. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്,