കെ.ആർ. നാരയണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ പ്രകാശ് രാജ് ചോദിച്ച ചോദ്യം കേട്ട് ജോൺ ബ്രിട്ടാസ് കീലേരി അച്ചുവായെന്ന് നടൻ ഹരീഷ് പേരടി.
ജാതി വിവേചനവുമായി ബന്ധപ്പെട്ട് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട ചർച്ചയെക്കുറിച്ചാണ് ഹരീഷ് പറയുന്നത്.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ട് സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രകാശ് രാജിനോട് കിട്ടേണ്ടത് കിട്ടിയപ്പോൾ ബ്രിട്ടാസ് എത്ര പെട്ടന്നാണ് കീലേരി അച്ചുവായത്...ഞമ്മളെ രണ്ടാളെയും തൊടാൻ ആരെങ്കിലും ഉണ്ടോടാ എന്ന്...കിലേരി ബ്രിട്ടാസ്... എന്നാണ് ഹരീഷ് കുറിച്ചത്.
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അതിഥിയായി എത്തിയതായിരുന്നു പ്രകാശ് രാജും ബ്രിട്ടാസും. ഇവർ തമ്മിലുള്ള സംവാദത്തിനിടയിലാണ് പ്രേക്ഷകരിൽ നിന്നും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നത്.
സംഭവത്തെ കുറിച്ച് ധാരണയില്ലാതിരുന്ന പ്രകാശ് രാജിനോട് ജോൺ ബ്രിട്ടാസ് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നിങ്ങളല്ലേ പാര്‍ലമെന്റ് അംഗം, നിങ്ങളെന്ത് ചെയ്തു? ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ പുറത്താക്കിക്കൂടെ എന്നാണ് പ്രകാശ് രാജ് തിരിച്ചു ചോദിച്ചത്. ഈ സമയം വലിയ കയ്യടിയാണ് സദസില്‍ നിന്നുണ്ടായത്.
എത്ര പെട്ടന്നാണ് ജോൺ ബ്രിട്ടാസ് കീലേരി അച്ചു ആയത്; ബ്രിട്ടാസിനെ പരിഹസിച്ച് ഹരീഷ് പേരടി
12:47 PM Jan 17, 2023 | Deepika.com