തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ട് നടി മൈഥിലിയും ഭർത്താവ് സന്പത്തും. നീൽ സന്പത്ത് എന്നാണ് താരം കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഈ ലോകത്തിലേക്ക് സ്വാഗതം മിസ്റ്റർ "നീൽ സമ്പത്ത്" എന്നു കുറിച്ചാണ് മൈഥിലി കുഞ്ഞിന്റെ ചിത്രം പങ്കു വച്ചിരിക്കുന്നത്.
ഒരു പൗർണ്ണമി ദിനത്തിലാണ് അവൻ ജനിച്ചതെന്നും വിജയം, ആവേശം, മേഘം എന്നൊക്കെയാണ് പേരിന്റെ അർഥമെന്നും താരം പറയുന്നു.
ജനുവരി ആദ്യമാണ് ആൺകുഞ്ഞിന് ജൻമം നൽകിയ വിവരം മൈഥിലി ആരാധകരെ അറിയിച്ചത്.
പത്തനംത്തിട്ട കോന്നി സ്വദേശിയായ മൈഥിലി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. കഴിഞ്ഞ വർഷം ഏപ്രിൽ 18നായിരുന്നു നടി മൈഥിലിയുടെയും ആർക്കിടെക്റ്റ് സന്പത്തിന്റെ വിവാഹം.