ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക ചാന്പ്യന്മാർ

06:55 PM Feb 11, 2017 | Deepika.com
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്‍റെ ഒൗദ്യോഗിക സംഗീതവിഭാഗമായ സ്കൂൾ ഓഫ് സേക്രഡ് മ്യൂസിക്കിന്‍റെ നേതൃത്വത്തിൽ നടന്ന ഗായകസംഘ മത്സരത്തിൽ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക ചാന്പ്യ·ാരായി.

ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഇടവയ്ക്കു പുറമെ ഗാസിയബാദ്, സരിതവിഹാർ, മയൂർ വിഹാർ ഫേസ് വണ്‍, മയൂർ വിഹാർ ഫേസ് ത്രി, ജനക്പുരി, ദിൽഷാദ് ഗാർഡൻ, ഫരീദാബാദ് എന്നീ ഇടകകളാണ് മത്സരത്തിൽ പങ്കെടുത്തത്.

മത്സരത്തിൽ മയൂർ വിഹാർ ഫേസ് വണ്‍ സെന്‍റ് ജോണ്‍സ് ഇടവക രണ്ടാം സ്ഥാനവും ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ഷാജി ജോർജ്, സഹ വികാരി ഫാ. ജോണ്‍സണ്‍ ഐപ്പ്, ഒസിവൈഎം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. അജു ഏബ്രഹാം, സെക്രട്ടറി സാമുവൽ ജോർജ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജി വഴുവാടി