തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി സം​വി​ധാ​യ​ക​ൻ ടി.​എ​സ്. സു​രേ​ഷ്; ചി​ത്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് മ​മ്മൂ​ട്ടി

09:52 AM Jan 16, 2023 | Deepika.com

മ​ല​യാ​ള സി​നി​മ​യി​ൽ നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ ടി.​എ​സ്. സു​രേ​ഷ് ബാ​ബു വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ അ​നൗ​ൺ​സ്മെ​ന്‍റോ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ത​ന്‍റെ തി​രി​ച്ചു വ​ര​വ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു കാ​ല​ത്ത് മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രെ നാ​യ​ക​ൻ​മാ​രാ​ക്കി മി​ക​ച്ച സി​നി​മ​ക​ൾ ഒ​രു​ക്കി​യി​രു​ന്ന ടി.​എ​സ്. സു​രേ​ഷ് ബാ​ബു കു​റ​ച്ചു​നാ​ളാ​യി സം​വി​ധാ​ന മേ​ഖ​ല​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് മ​മ്മൂ​ട്ടി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഡി​എ​ൻ​എ, ഐ​പി​എ​സ് എ​ന്നാ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ പേ​ര്.

ഡി​എ​ൻ​എ ആ​ണ് ആ​ദ്യം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന ചി​ത്രം. കൊ​ച്ചി​യും ചെ​ന്നൈ​യും പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​കു​ന്ന ഡി​എ​ൻ​എ​യു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി 26 ന് ​ആ​രം​ഭി​ക്കും.

ഈ​ഫ് റി​വ​ഞ്ച് ഈ​സ് ആ​ൻ ആ​ർ​ട്, യു​വ​ർ കി​ല്ല​ർ ഈ​സ് ആ​ൻ ആ​ർ​ട്ടി​സ്റ്റ് എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ചി​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും ഫൊ​റ​ൻ​സി​ക് ബ​യോ​ള​ജി​ക്ക​ൽ ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ യു​വ​താ​രം അ​ഷ്ക​ർ സൗ​ദാ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്നു.

അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, ഇ​ന്ദ്ര​ൻ​സ്, ന​മി​താ പ്ര​മോ​ദ്, ഹ​ണി റോ​സ്, ഗൗ​രി ന​ന്ദ, സെ​ന്തി​ൽ രാ​ജ്, പ​ന്മ​രാ​ജ് ര​തീ​ഷ്, സു​ധീ​ർ, ഇ​ട​വേ​ള ബാ​ബു, അ​മീ​ർ നി​യാ​സ്, പൊ​ൻ വ​ണ്ണ​ൽ, ല​ഷ്മി മേ​നോ​ൻ, അം​ബി​ക എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ന​ട​ൻ ബാ​ബു ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

എ.​കെ.​സ​ന്തോ​ഷി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​നും എ​ഡി​റ്റിം​ഗ് ഡോ​ൺ മാ​ക്സും നി​ർ​വ​ഹി​ക്കു​ന്നു.

1984 ൽ ​മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ശ​ങ്ക​ർ എ​ന്നി​വ​രെ നാ​യ​ക​ന്മാ​രാ​ക്കി ഇ​താ ഇ​ന്നു മു​ത​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ടി.​എ​സ്.​സു​രേ​ഷ് ബാ​ബു സം​വി​ധാ​യ​ക​നാ​യി മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ എ​ന്ന ചി​ത്ര​മാ​ണ് സം​വി​ധാ​യ​ക നി​ര​യി​ലേ​ക്ക് സു​രേ​ഷി​നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ സി​നി​മ.

പി​ന്നീ​ട് മ​മ്മൂ​ട്ടി​ക്കൊപ്പം ശം​ഖു​നാ​ദം, കി​ഴ​ക്ക​ൻ പ​ത്രോ​സ്, സ്റ്റാ​ലി​ൻ ശി​വ​ദാ​സ്, ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി കൂ​ടി​ക്കാ​ഴ്ച, ക​സ്റ്റം​സ് ഡ​യ​റി, സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം മാ​ർ​ക് ആ​ന്‍റ​ണി, ക​ന്യ​കു​മാ​രി എ​ക്സ്പ്ര​സ്, മു​ര​ളി​യു​ടെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പ്രാ​യി​ക്ക​ര പാ​പ്പാ​ൻ, ഇ​ന്ത്യ​ൻ മി​ലി​റ്റ​റി ഇ​ന്‍റ​ലി​ജെ​ൻ​സ്, ഉ​പ്പം​ക​ണ്ടം ബ്ര​ദേ​ഴ്സ്, പാ​ള​യം തു​ട​ങ്ങി​യ 18 സി​നി​മ​ക​ളാ​ണ് ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​ത്.