സ്റ്റെ​ഫി സേ​വ്യ​റി​ന്‍റെ "മ​ധു​ര മ​നോ​ഹ​ര മോ​ഹം'

09:35 AM Jan 16, 2023 | Deepika.com

വ​സ്ത്ര​ലാ​ങ്ക​ര വി​ദ​ഗ്ദ സ്റ്റെ​ഫി സേ​വ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന് പേ​രി​ട്ടു. മ​ധു​ര മ​നോ​ഹ​ര മോ​ഹം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഷ​റ​ഫു​ദീ​ൻ, ര​ജി​ഷാ വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൈ​ജു കു​റു​പ്പ് , അ​ൽ​ത്താ​ഫ് സ​ലിം, വി​ജ​യ​രാ​ഘ​വ​ൻ, സു​നി​ൽ സു​ഗ​ത, ബി​ജു സോ​പാ​നം, ബി​ന്ദു പ​ണി​ക്ക​ർ, എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു.

ച​ന്ദ്രു സെ​ല്‍​വ രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം. മ​ഹേ​ഷ് ഗോ​പാ​ൽ, ജ​യ് വി​ഷ്‍​ണു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ബി​ത്രീ​എം ക്രി​യേ​ഷ​ൻ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ഹി​ഷാം അ​ബ്‍​ദു​ള്‍ വ​ഹാ​ബ് ആ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. എ​ഡി​റ്റിം​ഗ് അ​പ്പു ഭ​ട്ട​തി​രി​പ്പാ​ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​രു യാ​ഥാ​സ്ഥി​തി​ക നാ​യ​ർ ത​റ​വാ​ട്ടി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ഒ​രു കു​ടും​ബ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന കൊ​ച്ചു കൊ​ച്ചു കാ​ര്യ​ങ്ങ​ൾ തി​ക​ഞ്ഞ ന​ർ​മ്മ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.