നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെ കേസെടുത്ത് പോലീസ്. സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്നാണ് പരാതി.
മൂന്നു കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ നാലു പേർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.
തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ (പി.പി. ഏബ്രഹാം) പരാതി നൽകിയിത്.
സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ എസ്.എൻ. സ്വാമിക്കെതിരെ കേസ്
11:09 AM Jan 15, 2023 | Deepika.com