ഷാ​ഹി​ദ് ക​പൂ​റും വി​ജ​യ് സേ​തു​പ​തി​യും നേ​ർ​ക്കു​നേ​ർ; ഫ​ർ​സി ട്രെ​യി​ല​ർ

03:26 PM Jan 14, 2023 | Deepika.com

ഷാ​ഹി​ദ് ക​പൂ​റും വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന വെ​ബ് സീ​രി​സ് ഫ​ർ​സി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. രാ​ജ് ആ​ൻ​ഡ് ഡി​കെ​യാ​ണ് സീ​രി​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ള്ള​ക്ക​ട​ത്തു​കാ​ര​നാ​യി ഷാ​ഹി​ദ് എ​ത്തു​മ്പോ​ൾ പൊ​ലീ​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് സേ​തു​പ​തി​യു​ടെ വ​ര​വ്.



ഹി​ന്ദി​യി​ലും സ്വ​ന്തം ശ​ബ്ദ​ത്തി​ൽ ത​ന്നെ​യാ​ണ് വി​ജ​യ് സേ​തു​പ​തി ഡ​ബ്ബ് ചെ​യ്തി​രി​ക്കു​ന്ന​ത്. റാ​ഷി ഖ​ന്ന, കെ.​കെ. മേ​നോ​ൻ, ഭു​വ​ൻ അ​രോ​റ, റെ​ജി​ന ക​സാ​ന്ദ്ര എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.

ഫാ​മി​ലി മാ​ൻ എ​ന്ന ഹി​റ്റി​നു​ശേ​ഷം രാ​ജ് ആ​ൻ​ഡ് ഡി​കെ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സീ​രി​സ് കൂ​ടി​യാ​ണി​ത്. ഫെ​ബ്രു​വ​രി 10 മു​ത​ൽ ആ​മ​സോ​ൺ പ്രൈം ​വ​ഴി സീ​രി​സ് സ്ട്രീം ​ചെ​യ്ത് തു​ട​ങ്ങും.