സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ദർബാർ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. എ.ആർ. മുരുകദോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സിനിമയിൽ രജനി അവതരിപ്പിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രം പേട്ടയ്ക്ക് ശേഷം രജനികാന്ത് നായകനാകുന്ന സിനിമയാണ് ദർബാർ. മുൻപ് പുറത്തുവിട്ട സിനിമയുടെ മോഷൻ പോസ്റ്ററുകൾക്ക് മികച്ച് പ്രതികരണമാണ് ലഭിച്ചത്. നയൻതാരയാണ് സിനിമയിലെ നായിക. സുനിൽ ഷെട്ടിയാണ് ചിത്രത്തിലെ വില്ലൻ.
മാസായി തലൈവർ; ദർബാറിലെ കിടിലൻ ടീസർ
02:34 PM Jan 04, 2020 | Deepika.com