സിനിമയുടെ വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​യാ​ൻ ഞാ​ൻ അ​യ്യ​ന്‍റെ അ​ടു​ത്താ​ണ്: ഉ​ണ്ണി മു​കു​ന്ദ​ൻ

11:23 AM Jan 14, 2023 | Deepika.com

മാ​ളി​ക​പ്പു​റം ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​യ‌ാ​ൻ ശ​ബ​രി​മ​ല​യി​ലെ​ത്തി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ജ​നു​വ​രി 14 ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് പ്രാ​ധാ​ന്യ​മു​ള്ള ദി​ന​മാ​ണെ​ന്നും അ​ന്നു ത​ന്നെ അ​യ്യ​പ്പ​ന്‍റെ സ​ന്നി​ധി​യി​ൽ എ​ത്താ​നാ​യാ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

മാ​ളി​ക​പ്പു​റ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​യാ​നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങാ​നു​മാ​യി എ​ത്തി​യ​താ​ണെ​ന്നും താ​രം പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ന്ന് ജ​നു​വ​രി 14. ഈ ​ദി​വ​സ​ത്തി​ന് എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് പ്രാ​ധാ​ന്യം ഉ​ണ്ട്. ഞാ​ൻ ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ന്ന​ത് ഒ​രു ജ​നു​വ​രി 14 ന് ​ആ​യി​രു​ന്നു.

അ​തു​പോ​ലെ എ​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭം എ​ന്ന നി​ല​യി​ലും ഒ​രു ആ​ക്ട​ർ എ​ന്ന ത​ര​ത്തി​ൽ എ​നി​ക്ക് ഒ​രു നാ​ഴി​ക​ക​ല്ലാ​യും, നി​ര​വ​ധി അ​വാ​ർ​ഡു​ക​ള​ട​ക്കം ക​ര​സ്ഥ​മാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി മാ​റി​യ നി​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റി വി​ജ​യി​പ്പി​ച്ച മേ​പ്പ​ടി​യാ​ൻ റി​ലീ​സ് ആ​യ​തും ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​ആ​യി​രു​ന്നു.

വീ​ണ്ടും ഒ​രു ജ​നു​വ​രി 14 മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ക് ബ​സ്റ്റ​ർ ആ​യി തി​യേ​റ്റ​റി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​ളി​ക​പ്പു​റ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​യാ​നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങാ​നു​മാ​യി ഞാ​ൻ സ​ന്നി​ധാ​ന​ത്ത് അ​യ്യ​ന്‍റെ അ​ടു​ത്താ​ണ് ഉ​ള്ള​ത്.

മേ​പ്പ​ടി​യാ​നി​ൽ ഒ​രു അ​യ്യ​പ്പ ഭ​ക്തി​ഗാ​നം പാ​ടാ​നു​ള്ള സൗ​ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​പ്പോ​ൾ പി​ന്നീ​ട് എ​ന്നെ തേ​ടി​യെ​ത്തി​യ​ത് അ​യ്യ​പ്പ​നാ​യി ത​ന്നെ അ​ഭി​ന​യി​ക്കാ​നു​ള്ള നി​യോ​ഗ​മാ​യി​രു​ന്നു. ഇ​നി​യു​ള്ള എ​ല്ലാ മ​ക​ര​വി​ള​ക്ക്‌ ദി​ന​ങ്ങ​ളും എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഓ​രോ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യി മാ​റ​ട്ടെ എ​ന്ന് മാ​ത്രം ഞാ​ൻ അ​യ്യ​പ്പ​സ്വാ​മി​യോ​ട് പ്രാ​ർ​ത്ഥി​ക്കു​ന്നു.