മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ ആയിഷ 20ന് മാജിക് ഫ്രെയിംസ് പ്രദർശനത്തിനെത്തുന്നു. അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ 70 ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ലോക സിനിമയുടെ നിലവാരത്തിൽ ചിത്രീകരിച്ചിട്ടുള്ള ആയിഷ അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ റിലീസ് ചെയ്യുന്നു. പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ് കോറിയോഗ്രാഫി നിര്‍വഹിച്ചിട്ടുള്ളത്.
ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന് സംഗീതം നിർവഹിക്കുന്നു. ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന.
മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.
ക്രോസ് ബോര്‍ഡര്‍ കാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്നു. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി.
മഞ്ജു വാര്യറുടെ ആയിഷ 20-ന് തിയറ്ററുകളിൽ
12:16 PM Jan 13, 2023 | Deepika.com