ടെലിവിഷൻ അവതാരകയായും ഹാസ്യപരിപാടികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സുബി സുരേഷ്. ഇപ്പോൾ തന്നെ വിവാഹം കഴിക്കാൻ ഒരാൾക്ക് താൽപര്യമുണ്ടെന്നും എന്നാൽ താൻ ഇതുവരെയും അതിന് ഉത്തരം നൽകിയിട്ടില്ലെന്നും സുബി പറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഒരു സ്വകാര്യചാനലിലെ മത്സരപരിപാടിയിൽ പങ്കെടുക്കുവെയാണ് സുബിയുടെ വെളിപ്പെടുത്തൽ. പ്രണയം പറഞ്ഞയാളെ സുബി പരിപാടിയിൽ പരിചയപ്പെടുത്തുന്നുമുണ്ട്. കലാഭവന്റെ ഷോ ഡയറക്ടർ രാഹുലാണ് സുബിയോട് ഇഷ്ടം തുറന്നു പറഞ്ഞയാൾ. സുബിക്കൊപ്പം മത്സരപരിപാടിയിൽ രാഹുലും എത്തിയിരുന്നു.
എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെകൂടയിട്ടുണ്ട്. ഞാൻ തീരുമാനമൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ഏഴുപവന്റെ താലിമാല വാങ്ങാനൊക്കെ ഓർഡർ കൊടുത്തിട്ട് നടക്കുകയാണ്. ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്ന് പറയുന്നു. പക്ഷേ ഞാൻ ഉത്തരം നൽകിയിട്ടില്ല.
കാനഡയിൽ നടന്ന ഒരു പരിപാടിക്കായി ഞങ്ങൾ ഒരുമിച്ച് പോയിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് എന്നോട് താൽപര്യം വന്നതെന്നും പിന്നീട് വീട്ടിൽ വന്ന് സംസാരിച്ചെന്നും സുബി പറയുന്നു. തന്റെ പ്രോഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും അവതാരകൻ പറയുന്പോൾ സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ചു പറയുന്നുണ്ട്.
അദ്ദേഹം എന്നോട് പ്രണയം തുറന്നുപറഞ്ഞു; വീട്ടിൽ വന്നു സംസാരിച്ചു: സുബി സുരേഷ്
11:46 AM Jan 13, 2023 | Deepika.com