അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ദീപക് വിജയന്റെ വരികൾക്ക് രതീഷ് വേഗ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.
അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത് എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജന അനൂപ്, നന്ദു, ദുർഗ കൃഷ്ണ, സംവിധായകൻ ലാൽ ജോസ്, ധനേഷ് ആനന്ദ്, ആര്യൻ കൃഷ്ണ മേനോൻ, നിർമൽ പാലാഴി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്. കോയ ആണ് സിനിമ നിർമിക്കുന്നത്.
കിംഗ് ഫിഷിലെ പുതിയ ഗാനം എത്തി
10:44 AM Jan 04, 2020 | Deepika.com