തല അജിത്തിന്റെ കൂടെ ബൈക്ക് ട്രിപ്പ് പോയ അനുഭവം പങ്കുവച്ച് മഞ്ജു വാര്യർ. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരമായിരുന്നു അതെന്നും യാത്ര മികച്ച അനുഭവമായിരുന്നുവെന്നും താരം പറയുന്നു. അജിത്തും മഞ്ജു വാര്യറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തുനിവ് എന്ന ചിത്രം ബുധനാഴ്ചയാണ് തിയറ്ററിലെത്തിയത്.
ഞാൻ തമിഴിൽ മാത്രമല്ല മലയാളത്തിൽ പോലും ചെയ്യാത്ത ഷേഡുകളാണ് ‘തുനിവി’ൽ ഉള്ളത്. ഫുൾ ആക്ഷൻ ഫിലിമിൽ തന്നെ ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. തോക്ക് പിടിച്ചായിരുന്നു അഭിനയം.
ആ കഥാപാത്രം അങ്ങനെയാണ്. തുനിവ് അജിത് കുമാറിന്റെ ആക്ഷൻ ചിത്രമാണ്. അതിൽ ഉള്ളൊരു പ്രധാന സ്ത്രീ കഥാപാത്രമാണ് ഞാൻ. അജിത് സാറിന്റെ കൂടെ ഞാൻ ഒരു പേഴ്സണൽ റോഡ് ട്രിപ്പിന് പോയിട്ടുണ്ട്.
പേഴ്സണൽ ട്രിപ്പിലേക്ക് എന്നെ ക്ഷണിച്ചതാണ്. മറക്കാൻ പറ്റാത്ത അനുഭവമാണ് എനിക്ക് അന്ന് ലഭിച്ചത്. അജിത്ത് സാറിന്റെ കൂടെ ട്രിപ്പ് പോകാനുള്ള അവസരം ഒട്ടും പ്രതീക്ഷിക്കാതെ വന്നതായിരുന്നു എനിക്ക്. എനിക്ക് യാത്ര ചെയ്യാൻ ഒരുപാടിഷ്ടമാണ്.
തുനിവിന്റെ ഷൂട്ടിംഗ് സമയത്ത് ഇങ്ങനെ സംസാരിച്ചിരുന്നപ്പോഴാണ് അദ്ദേഹം അടുത്തൊരു ദിവസം ഒരു ബൈക്ക് റൈഡ് നടത്തുന്നുണ്ടെന്നും അതിൽ ജോയിൻ ചെയ്യുന്നുവോ എന്നും ചോദിച്ചത്. മഞ്ജു പറഞ്ഞു.
അജിത്തിന്റെ കൂടെ യാത്ര പോയ അനുഭവം പങ്കുവച്ച് മഞ്ജു വാര്യർ
04:07 PM Jan 12, 2023 | Deepika.com