പ്ര​ണ​യ​ത്തി​ലാ​ണോ അ​ർ​ജു​ൻ ദാ​സും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും?

11:47 AM Jan 12, 2023 | Deepika.com

ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ത​മി​ഴ് യു​വ​ന​ട​ൻ അ​ർ​ജു​ൻ ദാ​സു​മാ​ണ് ഇ​പ്പോ​ൾ സി​നി​മ പ്രേ​മി​ക​ൾ​ക്കി​ട​യി​ലെ ച​ർ​ച്ച. ന​ട​നൊ​പ്പ​മു​ള്ള ചി​ത്രം ഐ​ശ്വ​ര്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​താ​ണ് ആ​രാ​ധ​ക​രു​ടെ ആ​കാം​ഷ​യ്ക്ക് കാ​ര​ണം.

ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണോ എ​ന്നാ​ണ് പ​ല​രു​ടെ​യും സം​ശ​യം. ചി​ത്ര​ത്തി​നൊ​പ്പം ഒ​രു ഹാ​ർ​ട്ട് ഇ​മോ​ജി​യും ഇ​ട്ട​താ​ണ് വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യാ​ക്കി​യ​ത്. ഒ​പ്പം ന​ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തു​വ​ന്ന​തും ആ​രാ​ധ​ക​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി.

എ​ന്നാ​ൽ ഏ​തെ​ങ്കി​ലും പു​തി​യ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചി​ത്ര​മാ​കാം ഇ​തെ​ന്നും ഒ​രു കൂ​ട്ട​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും വി​ഷ​യ​ത്തി​ൽ ഐ​ശ്വ​ര്യ​യോ അ​ർ​ജു​നോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.



പു​ത്തം പു​തു കാ​ലൈ വി​ടി​യാ​ത എ​ന്ന ത​മി​ഴ് ആ​ന്തോ​ള​ജി​യി​ൽ ഐ​ശ്വ​ര്യ​യും അ​ർ​ജു​നും അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ഞ്ച് ക​ഥ​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സീ​രി​സി​ൽ ലോ​ണേ​ഴ്സ് എ​ന്ന ക​ഥ​യി​ലാ​ണ് അ​ർ​ജു​ൻ എ​ത്തി​യ​ത്. നി​ഴ​ൽ ത​രും ഇ​ദം എ​ന്ന ക​ഥ​യി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ ല​ക്ഷ്മി നാ​യി​ക​യാ​യെ​ത്തി​യ​ത്.

കൈ​തി​യി​ലെ അ​ൻ​പ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ർ​ജു​ൻ സി​നി​മ ലോ​ക​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. മാ​സ്റ്റ​റി​ലും മി​ക​ച്ച വേ​ഷ​ത്തി​ൽ താ​രം എ​ത്തി​യി​രു​ന്നു.