ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ തിരുനാൾ അഞ്ചിന്

04:34 PM Feb 03, 2017 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ഫെബ്രുവരി അഞ്ചിന് (ഞായർ) ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

രാവിലെ 10.30ന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ് ഫാ. പയസ് മലേക്കണ്ടത്തിൽ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസ് വട്ടക്കുഴി കാർമികത്വം വഹിച്ച് സന്ദേശം നൽകും. 12ന് പ്രദക്ഷിണം, രൂപം വണങ്ങൽ, നേർച്ച. 12.30ന് അന്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കന്നത്ത്