സമാന്ത നായികയായി എത്തുന്ന ‘ശാകുന്തളം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. സമാന്ത ശകുന്തളയായി എത്തുമ്പോൾ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.
ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തും.
മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്.
നീലിമ ഗുണയും ദില്‍ രാജുവുമാണ് ചിത്രം നിർമിക്കുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അദിതി ബാലന്, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് താരങ്ങൾ.