സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ളാ​ണെ​ന്ന് ക​രു​തി: രേ​ണു രാ​ജി​നോ​ട് മ​മ്മൂ​ട്ടി

03:41 PM Jan 11, 2023 | Deepika.com

എ​റ​ണാ​കു​ളം ക​ള​ക്‌​ട​ർ രേ​ണു രാ​ജി​നെ​ക്കു​റി​ച്ച് മ​മ്മൂ​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ക​ള​ക്ട​റാ​ണി​തെ​ന്ന് താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ളാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ള​ക്‌​ട​ർ വെ​റും മ​ല​യാ​ളി​യ​ല്ല, ന​ല്ല ബെ​സ്റ്റ് മ​ല​യാ​ളി​യാ​ണ്. ക​ള​ക്ട​ർ മ​ല​യാ​ളി​യാ​ണെ​ന്ന് ഇ​പ്പോ​ഴാ​ണ് കേ​ട്ടോ ഞാ​ൻ അ​റി​യു​ന്ന​ത്. ന​ല്ല ബെ​സ്റ്റ് മ​ല​യാ​ളി​യാ​ണ് ക​ള​ക്ട​ർ. വ​ള​രെ മ​നോ​ഹ​ര​മാ​യാ​ണ് അ​വ​ർ സം​സാ​രി​ച്ച​ത്. ഇ​ങ്ങ​നെ ഒ​രാ​ൾ ക​ള​ക്ട​റാ​യി വ​ന്ന​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം.



ന​മ്മു​ടെ ജി​ല്ല​യ്ക്ക് വ​ലി​യൊ​രു മു​ത​ൽ കൂ​ട്ടാ​ക​ട്ടെ. അ​തൊ​രു സ്ത്രീ ​ശാ​ക്തീ​ക​ര​ണ​മാ​ണ്. ന​മ്മ​ൾ അ​റി​യാ​ത്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​രെ​ങ്കി​ലും ആ​ണോ എ​ന്ന് ഞാ​ൻ ഇ​വി​ടെ ചോ​ദി​ക്കു​ക ആ​യി​രു​ന്നു. മ​നോ​ജ് കെ. ​ജ​യ​ൻ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​ള​ക്ട​ർ ആ​ണെ​ന്ന് അ​റി​യു​ന്ന​ത്.–​മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

പ്ര​സം​ഗം നി​ർ​ത്തി​യ ഉ​ട​ൻ രേ​ണു​രാ​ജി​നോ​ട് സോ​റി പ​റ​യു​ക​യും സ​ത്യ​സ​ന്ധ​മാ​യ കാ​ര്യ​മാ​ണ് താ​ന്‍ വേ​ദി​യി​ൽ പ​റ​ഞ്ഞ​തെ​ന്നും മ​മ്മൂ​ട്ടി വ്യ​ക്ത​മാ​ക്കി.

ഗായകൻ യേശുദാസിന്‍റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.