ആക്ഷൻ മാസ് രംഗങ്ങളുമായി ബിഗ് ബജറ്റ് ചിത്രം പഠാൻ ട്രെയിലർ എത്തി. ഷാരുഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അതിഗംഭീര ആക്ഷനുകളാൽ സന്പന്നമാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദീപിക പാദുക്കോണും ജോൺ എബ്രാഹുമാണ് പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങൾ.
ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.
നാല് വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരുഖ് ചിത്രം കൂടിയാണ് പഠാൻ. നിലയിൽ . 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.