ജയഭാരതത്തിന്‍റെ ജയഭേരിയിൽ ഭാരത് പർവ്

03:20 PM Feb 01, 2017 | Deepika.com
ന്യൂഡൽഹി: രാജ്യത്തിന്‍റെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ഭാരത് പർവ് സാംസ്കാരികോത്സവത്തിൽ സമാപനദിനമായ ജനുവരി 31ന് മതാതീത ആത്മീയതയുടെ സന്ദേശം ഉയർത്തി മലയാളത്തിനുവേണ്ടി എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ അവതരിപ്പിച്ച ജയഭാരതം സംഘനൃത്തം കാണികളുടെ പ്രശംസ നേടി.

ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തേയും പൈതൃകത്തേയും പ്രമേയമാക്കി ഓമന ദാസ് വികാസ്പുരി നൃത്ത സംവിധാനം നിർവഹിച്ച് അവതരിപ്പിച്ച നൃത്തശില്പം രാജേശ്വരി മേനോനും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് എന്നിവയും ഏറെ ശ്രദ്ധ നേടി. ഇന്ത്യയുടെ പാരന്പര്യകലകളുടെ മഹത്വത്തെ കാണികളിൽ എത്തിച്ച ആയോധനകലയുടെ പൂർണ സംരക്ഷണത്തെ സന്ദേശമാക്കി നിത്യചൈതന്യകളരിയിലെ അഭ്യാസികൾ കേരളത്തിന്‍റെ മഹത്വരമായ പ്രതിരോധനത്തെ കാണികളിൽ എത്തിച്ചു.

യുപി, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കലാകാര·ാരുടെ വിവിധ പരിപാടികളും സമാപനദിനത്തിലെ ആവേശത്തിന് മാറ്റുകൂട്ടി.

റിപ്പോർട്ട്: കല്ലറ മനോജ്