കാന്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന "ഋ' എന്ന സിനിമ പ്രേക്ഷകരുടെ അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. അവതരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാകുന്ന ചെറുചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഫാ. വര്‍ഗീസ് ലാലാണ്. തിരക്കഥാകൃത്ത് സ്കൂള്‍ ഓഫ് ലേറ്റേഴ്സ് ഡയറക്ടര്‍ ജോസ് കെ. മാനുവലാണ്.
എംജി സര്‍വകലാശാല കാമ്പസിന്റെ പശ്ചാത്തലത്തില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയും അര്ദ്ദ്രമായ പ്രണയവും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ അണിയറപ്രവർത്തകർക്കു കഴിഞ്ഞു. എല്‍എല്‍ ബി, സാദാശിവന്റെ നൈറ്റ് ഡ്യൂട്ടി എന്നീ ന്യുജെന് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജീവ് രാജനാണ് നായകന്. നയന എല്‍സയാണ് നായിക.
നിര്‍മാണ പങ്കാളി കൂടിയായ ഗിരീഷ് റാം കുമാര്‍ പ്രതിനായകന്റെ വേഷം സംഭാഷണ ശൈലികൊണ്ടും സൂഷ്മ ചലനങ്ങള്‍ കൊണ്ടും മികവുറ്റതാക്കി.രൺജി പണിക്കര്‍, കോട്ടയം പ്രദീപ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
വൈദികന്റെ സംവിധാനത്തിൽ "ഋ' തിയറ്ററുകളിൽ; ചിത്രം സ്വീകരിച്ച് പ്രേക്ഷകർ
04:42 PM Jan 07, 2023 | Deepika.com