തെ​ലു​ങ്കി​ൽ പ്ര​സം​ഗി​ച്ച് ഹ​ണി റോ​സ്; കൈ​യ​ടി​ച്ച് ബാ​ല​യ്യ; വീ​ഡി​യോ

04:32 PM Jan 07, 2023 | Deepika.com

വീ​ര സിം​ഹ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രി ​റി​ലീ​സിം​ഗ് ച​ട​ങ്ങി​ൽ തെ​ലു​ങ്കി​ൽ പ്ര​സം​ഗി​ച്ച് കൈ​യ​ടി നേ‌​ടി ഹ​ണി റോ​സ്. ന​ടി​യു​ടെ തെ​ലു​ങ്ക് ഉ​ച്ഛാ​ര​ണം കേ​ട്ട് ന​ട​ൻ ബാ​ല​യ്യ കൈ​കൂ​പ്പു​ന്ന​തും കാ​ണാം.

ന​മ​സ്കാ​രം പ​റ​ഞ്ഞു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ന​ടി പ്ര​സം​ഗം തു​ട​ങ്ങു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യോ​ട് അ​ത്ര​യ​ധി​കം ഇ​ഷ്ട​മാ​ണ് എ​ന്നും ഹ​ണി പ​റ​യു​ന്നു​ണ്ട്. ഏ​താ​യാ​ലും വീ​ഡി​യോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.



ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ നാ​യ​ക​നാ​കു​ന്ന ചി​ത്രം വീ​ര സിം​ഹ റെ​ഡ്ഡി​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഗോ​പി​ച​ന്ദ് മ​ലി​നേ​നി​യാ​ണ്. ശ്രു​തി ഹാ​സ​ന്‍ നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഹ​ണി റോ​സും ലാ​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍, ദു​നി​യ വി​ജ​യ്, പി.​ര​വി ശ​ങ്ക​ര്‍, ച​ന്ദ്രി​കാ ര​വി, അ​ജ​യ് ഘോ​ഷ്, മു​ര​ളി ശ​ര്‍​മ തു​ട​ങ്ങി​യ​വ​രും താ​ര​നി​ര​യി​ലു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സാ​യ് മാ​ധ​വ് ബു​റ​യാ​ണ്. തെ​ലു​ങ്കി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ ന​വീ​ന്‍ യെ​ര്‍​നേ​നി​യും ര​വി ശ​ങ്ക​ര്‍ യ​ല​മ​ന്‍​ചി​ലി​യും ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.

സം​ഗീ​തം ത​മ​ന്‍ എ​സ്. ഛായാ​ഗ്ര​ഹ​ണം റി​ഷി പ​ഞ്ചാ​ബി. എ​ഡി​റ്റിം​ഗ് ന​വീ​ന്‍ നൂ​ലി. ജ​നു​വ​രി 12 ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.