ആക്ഷൻ മാസ് രംഗങ്ങളുമായി നന്ദമുറി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡിയുടെ ട്രെയിലർ എത്തി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപിചന്ദ് മലിനേനിയാണ്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ.
ശ്രുതി ഹാസന് നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്, ദുനിയ വിജയ്, പി.രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്.
ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം.
സംഗീതം തമന് എസ്. ഛായാഗ്രഹണം റിഷി പഞ്ചാബി. എഡിറ്റിംഗ് നവീന്‍ നൂലി. ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.