ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം തി​യ​റ്റ​റുകളി​ലേ​ക്ക്

11:16 AM Jan 07, 2023 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം ജ​നു​വ​രി 19ന് ​തി​യ​റ്റ​റി​ലെ​ത്തും. മ​മ്മൂ​ട്ടി​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി പ​ങ്കു​വ​ച്ച​ത്.രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ള്‍ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

ജെ​യിം​സ് എ​ന്ന നാ​ട​ക ക​ലാ​കാ​ര​നെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജെ​യിം​സ് അ​ട​ക്ക​മു​ള്ള ഒ​രു പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക​സം​ഘം പു​തി​യ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് വേ​ളാ​ങ്ക​ണ്ണി യാ​ത്ര ന​ട​ത്തി മ​ട​ങ്ങു​ക​യാ​ണ്.

യാ​ത്ര​ക്കി​ടെ ഇ​ട​യ്ക്ക് വാ​ഹ​നം നി​ര്‍​ത്താ​ന്‍ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ജെ​യിം​സ് അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് പ​രി​ച​യ​മു​ള്ള ഒ​രാ​ളെ​പ്പോ​ലെ ക​യ​റി ചെ​ല്ലു​ന്നു. ര​ണ്ട് വ​ർ​ഷം മു​ൻ​പ് ഗ്രാ​മ​ത്തി​ൽ നി​ന്ന് കാ​ണാ​താ​യ സു​ന്ദ​രം ആ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ​യിം​സി​ന്‍റെ പെ​രു​മാ​റ്റം. ജെ​യിം​സും ത​മി​ഴ്നാ​ട്ടി​ലെ ആ ​ഗ്രാ​മ​വാ​സി​ക​ളും നാ​ട​ക സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

മ​മ്മൂ​ട്ടി​ക്കൊ​പ്പം ര​മ്യ പാ​ണ്ഡ്യ​ൻ, അ​ശോ​ക​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​സ്. ഹ​രീ​ഷാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം നി​ര്‍​മ്മി​ക്കു​ന്ന​ത്.

ആ​മേ​ന്‍ മൂ​വി മൊ​ണാ​സ്ട്രി​യു​ടെ ബാ​ന​റി​ല്‍ ലി​ജോ​യ്ക്കും ചി​ത്ര​ത്തി​ല്‍ നി​ര്‍​മ്മാ​ണ പ​ങ്കാ​ളി​ത്ത​മു​ണ്ട്. എ​ഡി​റ്റിം​ഗ് ദീ​പു ജോ​സ​ഫ്. തേ​നി ഈ​ശ്വ​റാ​ണ് ഛാ‌യ​ഗ്ര​ഹ​ണം.