അ​റ​ബി​നാ​ട്ടി​ലെ ആ​യി​ഷാ​യാ​യി തി​ള​ങ്ങി മ​ഞ്ജു വാ​ര്യ​ർ; ആ​യി​ഷ ട്രെ​യി​ല​ർ

10:42 AM Jan 07, 2023 | Deepika.com

മ​ഞ്ജു വാ​ര്യ​റെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ആ​യി​ഷ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ‌​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചി​ത്രം ആ​ദ്യ ക​മേ​ഴ്സ്യ​ൽ മ​ല​യാ​ള-​അ​റ​ബി​ക് ചി​ത്ര​മാ​ണ്.

ഇ​ന്തോ-​അ​റ​ബി​ക് പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന,ഈ ​കു​ടും​ബ ചി​ത്രം പൂ​ർ​ണ​മാ​യും ഗ​ൾ​ഫി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.നൃ​ത്ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യു​ടെ കോ​റി​യോ​ഗ്രാ​ഫി നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നും ന​ര്‍​ത്ത​ക​നു​മാ​യ പ്ര​ഭു​ദേ​വ​യാ​ണ്.



അ​റ​ബി​ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ലെ എ​ഴു​പ​തു ശ​ത​മാ​ന​ത്തോ​ളം അ​ഭി​നേ​താ​ക്ക​ളും മ​റ്റു രാ​ജ്യ​ക്കാ​രാ​ണ്. ഒ​രു ലോ​ക സി​നി​മ​യു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് ആ​യി​ഷ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ചി​ത്ര​ത്തി​ൽ രാ​ധി​ക, സ​ജ്‌​ന, പൂ​ര്‍​ണി​മ, ല​ത്തീ​ഫ (ടു​ണീ​ഷ്യ), സ​ലാ​മ (യു.​എ.​ഇ.), ജെ​ന്നി​ഫ​ര്‍ (ഫി​ലി​പ്പൈ​ന്‍​സ്), സ​റ​ഫീ​ന (നൈ​ജീ​രി​യ), സു​മ​യ്യ (യ​മ​ന്‍), ഇ​സ്ലാം (സി​റി​യ) തു​ട​ങ്ങി​യ വി​ദേ​ശ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

ര​ച​ന ആ​ഷി​ഫ് ക​ക്കോ​ടി. ക്രോ​സ് ബോ​ര്‍​ഡ​ര്‍ ക്യാ​മ​റ​യു​ടെ ബാ​ന​റി​ല്‍ സ​ക്ക​റി​യ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സു​ഹൈ​ല്‍ കോ​യ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.

ചി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ൻ, അ​റ​ബി പി​ന്ന​ണി ഗാ​യ​ക​രും പാ​ടി​യി​ട്ടു​ണ്ട്. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു ശ​ര്‍​മ. എ​ഡി​റ്റ​ര്‍ അ​പ്പു എ​ന്‍. ഭ​ട്ട​തി​രി.