മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ഏറെ നിഗൂഡത നിറഞ്ഞ ക്രൈം ത്രില്ലർ സിനിമയാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.
ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ഉണ്ണിമായ, ശ്രീനാഥ് ഭാസി, ജാഫർ ഇടുക്കി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങി വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ഷൈജു ഖാലിദാണ് കാമറ ചലിപ്പിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
ഭയവും നിഗൂഡതയും നിറച്ച് അഞ്ചാം പാതിര; ട്രെയിലർ കാണാം
01:12 PM Dec 29, 2019 | Deepika.com