ഒ​രു പൂ​വ​ൻ കോ​ഴി​യും ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളും; ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ പൂ​വ​ൻ ട്രെ​യി​ല​ർ

10:20 AM Jan 07, 2023 | Deepika.com

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ‌​യ​ക​നാ​യി എ​ത്തു​ന്ന പൂ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വീ​ട്ടി​ൽ വ​ള​ർ​ത്താ​നാ​യി വാ​ങ്ങു​ന്ന ഒ​രു പൂ​വ​ൻ കോ​ഴി​യും പി​ന്നീ​ട് ആ ​പൂ​വ​ൻ കാ​ര​ണം വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്ന​ത്. ചി​ത്രം ജ​നു​വ​രി 20ന് ​തി​യ​റ്റ​റി​ലെ​ത്തും.



സൂ​പ്പ​ര്‍ ശ​ര​ണ്യ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഷെ​ബി​ന്‍ ബ​ക്ക​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സും സ്റ്റ​ക്ക് കൗ​വ്‌​സ്‌ പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് പൂ​വ​ൻ നി​ർ​മി​ക്കു​ന്ന​ത്. സൂ​പ്പ​ര്‍ ശ​ര​ണ്യ എ​ന്ന ചി​ത്ര​ത്തി​ലെ വി​ല്ല​നാ​യെ​ത്തി​യ അ​ജി​ത് മേ​നോ​ൻ എ​ന്ന ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച വി​നീ​ത് വാ​സു​ദേ​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍ ശ​ര​ണ്യ, അ​ജ​ഗ​ജാ​ന്ത​രം, ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച വ​രു​ൺ ധാ​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്.

വി​നീ​ത്‌ വാ​സു​ദേ​വ​ൻ, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, മ​ണി​യ​ന്‍ പി​ള്ള രാ​ജു, വ​രു​ണ്‍ ധാ​ര, വി​നീ​ത് വി​ശ്വം, സ​ജി​ന്‍ ചെ​റു​ക​യി​ല്‍, അ​നി​ഷ്മ, റി​ങ്കു, ഗി​രീ​ഷ്‌ എ.​ഡി. എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ഹൈ​ല്‍ കോ​യ​യു​ടെ വ​രി​ക​ള്‍​ക്ക് മി​ഥു​ന്‍ മു​കു​ന്ദ​ൻ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സ​ജി​ത്ത് പു​രു​ഷ​ൻ ആ​ണ്. ര​ച​ന: വ​രു​ണ്‍ ധാ​രാ. ചി​ത്ര​സം​യോ​ജ​നം: ആ​കാ​ശ് ജോ​സ​ഫ് വ​ര്‍​ഗീ​സ്.