അന്തരിച്ച കലാസംവിധായകൻ സുനിൽ കുമാറിനെ കുറിച്ച് ഓർത്തെടുത്ത് ദുൽഖർ സൽമാൻ. ഹൃദയം വേദനിക്കുന്നുവെന്നും തന്ന എല്ലാ ഓർമകൾക്കും നന്ദി എന്നും താരം കുറിച്ചു. മരണവാർത്തയുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു.
ഹൃദയം വേദനിക്കുന്നു ഒരു ശബ്ദമുണ്ടാക്കാതെ വളരെ ആവേശത്തോടെ നിശബ്ദമായി തന്റെ ജോലിയിൽ ഏർപ്പെട്ടിരുന്ന ഏറ്റവും നല്ല മനുഷ്യൻ. ഓർമകൾക്ക് നന്ദി സുനിലേട്ടാ. നിങ്ങൾ ഞങ്ങളുടെ സിനിമകൾക്ക് ജീവൻ നൽകി. ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളെ സ്നേഹിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ദുൽഖർ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനിൽ ബാബു അന്തരിച്ചത്.
കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് സുനിലിനെ മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനില്‍ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്നു.
സന്തോഷ് ശിവന് സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.
വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം ജനുവരി 11ന് റിലീസാകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.
ഹൃദയം വേദനിക്കുന്നു സുനിലേട്ടാ...വൈകാരിക കുറിപ്പുമായി ദുൽഖർ
12:12 PM Jan 06, 2023 | Deepika.com