ഡിഎംഎ റിപ്പബ്ലിക് ദിനാഘോഷം നടത്തി

06:56 PM Jan 27, 2017 | Deepika.com
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. 26ന് രാവിലെ 10ന് പ്രസിഡന്‍റ് കേശവൻ കുട്ടി പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, എൻ.സി. ഷാജി, എ.എൻ. വിജയൻ, ഒ. ഷാജികുമാർ, സി.ബി. മോഹനൻ, സുജ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ആർകെ പുരം ശാഖയിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്