പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന തങ്കം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പാൽതു ജാൻവറിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ തങ്കം
12:41 PM Jan 04, 2023 | Deepika.com