സൗ​ദി വെ​ള്ള​ക്ക ഒ​ടി​ടി​യി​ൽ; എത്തുക സോ​ണി ലി​വി​ൽ

11:23 AM Jan 04, 2023 | Deepika.com

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത സൗ​ദി വെ​ള്ള​ക്ക​യു​ടെ ഒ​ടി​ടി റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ജ​നു​വ​രി ആ​റി​ന് സോ​ണി ലി​വി​ലൂ​ടെ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും.

ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത സൗ​ദി വെ​ള്ള​ക്ക തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു.

ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​യ​ത്. ത​രു​ൺ മൂ​ർ​ത്തി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന. ഉ​ര്‍​വ്വ​ശി തി​യ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ സ​ന്ദീ​പ് സേ​ന​ന്‍ ആ​ണ് നി​ർ​മാ​ണം.

ലു​ക്മാ​ന്‍ അ​വ​റാ​ന്‍, ദേ​വി വ​ര്‍​മ്മ, സി​ദ്ധാ​ർ​ഥ് ശി​വ, ബി​നു പ​പ്പു, സു​ജി​ത്ത് ശ​ങ്ക​ർ, ഗോ​കു​ല​ന്‍, ശ്രി​ന്ധ, റി​യ സെ​യ്റ, ധ​ന്യ അ​ന​ന്യ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ശ​ര​ണ്‍ വേ​ലാ​യു​ധ​ന്‍, എ​ഡി​റ്റിം​ഗ് നി​ഷാ​ദ് യൂ​സ​ഫ്.