അസംപ്ഷൻ ഭവനിന്‍റെ വെഞ്ചരിപ്പ് കർമം നിർവഹിച്ചു

04:36 PM Jan 25, 2017 | Deepika.com
ന്യൂഡൽഹി: മയൂർവിഹാർ ഫേസ് 3 അസംപ്ഷൻ ഫൊറോന ഇടവകയിൽ പുതുതായി നിർമിച്ച അസംപ്ഷൻ ഭവനിന്‍റെ വെഞ്ചരിപ്പ് കർമം നിർവഹിച്ചു. ജനുവരി 21ന് നടന്ന ചടങ്ങിൽ ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര വെഞ്ചരിപ്പ് കർമം നിർവഹിച്ചു. ഫാ. ജേക്കബ് നങ്ങോലിമാലിൽ, രൂപത പ്രൊക്യൂറേറ്റർ ഫാ. ഡേവിസ് കള്ളിയത്തുപറന്പിൽ എന്നിവർ സഹകാർമികരായിരുന്നു. വികാരി ഫാ. റെൻസൻ തെക്കിനേഴത്ത്, സഹവികാരി ഫാ. മാത്യു അഴകനാകുന്നേൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

വൈദിക മന്ദിരവും ചെറിയ ദേവാലയവും അടങ്ങിയതാണ് അസംപ്ഷൻ ഭവൻ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്