റ​ഫീ​ഖ് അ​ഹ​മ്മ​ദ് തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു; ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​ൻ

03:13 PM Jan 03, 2023 | Deepika.com

ര​ച​നാ​വൈ​ഭ​വം കൊ​ണ്ടും മി​ക​വു​കൊ​ണ്ടും ഏ​റെ അം​ഗീ​കാ​രം നേ​ടി​യ ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ഖ് അ​ഹ​മ്മ​ദ് തി​ര​ക്ക​ഥാ​കൃ​ത്താ​കാ​ൻ ഒ​രു​ങ്ങു​ന്നു. റെ​ജി പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് റ​ഫീ​ഖ് അ​ഹ​മ്മ​ദ് തി​ര​ക്ക​ഥ ഒരു​ക്കു​ന്ന​ത് .

ധ്യാ​ൻ ശ്രീ​നി​വാ​സ​നാ​ണ് ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

മ​റ്റ​ഭി​നേ​താ​ക്ക​ളു​ടേ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടേ​യും നി​ർ​ണ്ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. മ​ല​യോ​ര പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ടു​ക്കി, ക​ട്ട​പ്പ​ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ക.