സൂ​പ്പ​റെ​ന്ന് സി​ദ്ദീ​ഖും കൂ​റ പ​ട​മെ​ന്ന് സു​രാ​ജും; വ്യ​ത്യ​സ്ത രീ​തി​യി​ൽ പ്ര​മോ​ഷ​നു​മാ​യി എ​ന്നാ​ലും ന്‍റ​ളി​യാ

01:29 PM Jan 03, 2023 | Deepika.com

എ​ന്നാ​ലും ന്‍റ​ളി​യാ എ​ന്ന ചി​ത്ര​ത്തി​നാ​യി വ്യ​ത്യ​സ്ത​മാ​യി പ്ര​ച​ര​ണം ന​ട​ത്തി താ​ര​ങ്ങ​ൾ. തി​യ​റ്റ​റി​ൽ നി​ന്നും ഇ​റ​ങ്ങി വ​രു​ന്ന പ്രേ​ക്ഷ​ക​നോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​ദ്യ പ്ര​മോ​ഷ​ൻ. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​ദ്ദീ​ഖു​മാ​ണ് സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന പ്രേ​ക്ഷ​രാ​യി എ​ത്തു​ന്ന​ത്.


മൈ​ക്കു​മാ​യി തി​യ​റ്റ​റി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ചാ​ന​ല്‍ അ​വ​താ​ര​ക​യോ​ട് പ​ടം ഉ​ഗ്ര​നാ​ണെ​ന്നും കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ടു​മെ​ന്നും സി​ദ്ദീ​ഖ് പ​റ​യു​മ്പോ​ള്‍ ഇ​ട​യ്ക്ക് കേ​റി വ​രു​ന്ന സു​രാ​ജ് പ​ടം കൂ​റ​യാ​ണെ​ന്ന് പ​റ​ഞ്ഞ് പോ​കു​ന്ന​തും കാ​ണാം.



ഇ​ത് ഹേ​റ്റ് ക്യാം​പെ​യ്‌​നാ​ണെ​ന്നാ​ണ് സി​ദ്ദീ​ഖ് പ​റ​യു​ന്ന​ത്. ര​സ​ക​ര​മാ​യ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ബാ​ഷ് മൊ​ഹ​മ്മ​ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​ത്. ബാ​ഷ് മൊ​ഹ​മ്മ​ദി​നൊ​പ്പം ശ്രീ​കു​മാ​ര്‍ അ​റ​ക്ക​ലും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​ര​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​കു​ന്നു.



ജ​നു​വ​രി ആ​റി​നാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. പ്ര​കാ​ശ് വേ​ലാ​യു​ധ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.