നിവിൻ പോളിയുടെ ഗംഭീര മേക്ക് ഓവറാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറൽ. ശരീരഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്. നടൻ അജു വർഗീസ് അടക്കമുള്ളവർ നടൻറെ ഈ മാറ്റം പങ്കുവച്ചിട്ടുണ്ട്.
കുറച്ചു നാളുകളായി ശരീരഭാരം കൂടിയതിന്റെ പേരിൽ താരം പല വിമർശനങ്ങളും നേരിട്ടിരുന്നു. ഇതിനൊക്കെയുള്ള ഉത്തരമാണ് ഇപ്പോഴത്തെ ചിത്രം.
റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം യേഴു കടൽ യേഴു മലൈ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ നിവിൻ പോളി ചിത്രം. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകൾ.
ശരീരഭാരം കുറച്ച് വൻ മേക്കോവറിൽ നിവിൻ പോളി; ചിത്രങ്ങൾ
09:59 AM Jan 03, 2023 | Deepika.com