ജോ​ജു​വി​ന്‍റെ ഇ​ര​ട്ട​വേ​ഷം; "ഇ​ര​ട്ട' ഫ​സ്റ്റ​ലു​ക്ക്

03:46 PM Jan 02, 2023 | Deepika.com

ജോ​ജു ജോ​ർ​ജ് ഇ​ര​ട്ട വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഇ​ര​ട്ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ന​ട​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ഇ​ര​ട്ട വേ​ഷം കൂ​ടി​യാ​ണി​ത്. നാ​യാ​ട്ടി​നു ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും ജോ​ജു​വും ഒ​ന്നി​ക്കു​ന്ന പ്രോ​ജ​ക്ട് കൂ​ടി​യാ​ണി​ത്. പോ​സ്റ്റ​റി​ൽ ര​ണ്ടു വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് ജോ​ജു എ​ത്തു​ന്ന​ത്.

ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ രോ​ഹി​ത് എം.​ജി. കൃ​ഷ്ണ​നാ​ണ്.

അ​ഞ്ജ​ലി, സ്രി​ന്ധ, ആ​ര്യാ സ​ലിം, ശ്രീ​കാ​ന്ത് മു​ര​ളി, സാ​ബു​മോ​ൻ,അ​ഭി​രാം എ​ന്നി​വ​രാ​ണ് ഇ​ര​ട്ട​യി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​പ്പു പാ​ത്തു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സ്, മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സ്, സി​ജോ വ​ട​ക്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ​മീ​ർ താ​ഹി​ർ, ഷൈ​ജു ഖാ​ലി​ദ്, ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​രു​ടെ കൂ​ടെ ഛായാ​ഗ്ര​ഹ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച വി​ജ​യ് ആ​ണ് ഇ​ര​ട്ട​യു​ടെ ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​നം. ജേ​ക്സ് ബി​ജോ​യ്.