ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമെപരുന്നാളും ക്വിസ് മത്സരവും 29ന്

06:18 PM Jan 23, 2017 | Deepika.com
ന്യൂഡൽഹി: മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവയുടെ പതിനൊന്നാമത് ഓർമപെരുന്നാളും ക്വിസ് മത്സരവും ആഘോഷിക്കുന്നു. ജനുവരി 29ന് (ഞായർ) സരിതവിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിലാണ് ചടങ്ങുകൾ.

ഭദ്രാസന സെക്രട്ടറി റവ. എം.എസ് സ്കറിയ റന്പാൻ, റവ. ഡോ. ജോജി സി. ജോർജ്, ഫാ. ജോണ്‍ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിേ·ൽ കുർബാനയും തുടർന്നു ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്